NEWS
വിമുക്തി മിഷൻ പിരിച്ചു വിടണം
27/09/2025 05:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി : എലപ്പുള്ളിയിൽ സ്ഥാപിക്കാൻ ഉദ്ധേശിക്കുന്ന ബ്രൂവറി പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി.യുവതലമുറയെ തച്ചുതകർക്കുന്ന രാസലഹരിക്കെതിരെ പൊതു സമൂഹം ഒരുമിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, ജില്ല പ്രസിഡൻറ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.സർക്കാരിൻ്റെ വിമുക്തി മിഷൻ പിരിച്ചു വിടണം. ലഭ്യത വർധിപ്പിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുന്നത് സർക്കാരിൻ്റെ ഇരട്ടതാപ്പാണ് ഏകോപന സമിതി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








